ഒരു വലിയ ഭൂകമ്പം
ദിവസങ്ങള്‍ ഓരോന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. സെപ്റ്റംബര്‍ 3, 2010. അന്നും പതിവ് പോലെ പടിഞ്ഞാറ്വശത്തെ ജനാലക്കല്‍ സൂര്യാസ്തമയത്തിന്റെ കളര്‍ മാറ്റങ്ങള്‍ കാണാന്‍ (വാനനിരീഷണം) ഇരിക്കയായിരുന്നു. അന്നത്തെ കാഴ്ച ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. കറുപ്പിന്റെ വൃകൃത രൂപങ്ങളും അവയെ ഒന്നുകൂടി ഭീഭ്ല്‍സമാക്കുന്ന ചുവന്ന രക്ത പ്രളയങ്ങളും. എനിക്ക് നോക്കാന്‍ തന്നെ പേടിയായി . ഞാന്‍ മോളെ വിളിച്ചു . അവള്‍ക്കും അത് കണ്ടപ്പോള്‍ പേടി തോന്നുന്നു എന്ന് പറഞ്ഞു .
അന്നും താമസിച്ചാണ് കിടന്നത്. സെപ്റ്റംബര്‍ 4, സമയം നാലരയായിക്കാനും, നേരം വെളുക്കാന്‍ തുടങ്ങുന്നു. ഞാന്‍ ടോയിലറ്റില്‍ പോയി വന്ന് ഒന്ന് കൂടി കിടന്നു. ഉറക്കം പിടിച്ചിരുന്നില്ല. മകള്‍ നല്ല ഉറക്കത്തിലാണ്. അതി ശക്ത്തമായ കുലുക്കത്തോടെ കട്ടില്‍ കിടന്നു ആടുവാന്‍ തുടങ്ങി. എന്തോ ഇരച്ച് വരുന്നത് പോലെയുള്ള ശബ്ദവും. എനിക്ക് അപ്പോഴേ മനസ്സിലായി ഭൂമികുലുക്കമാണ് എന്ന്. മേല്‍ക്കൂര പറിയുന്ന ഒച്ച. അവള്‍ ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ് . ദൈവമേ...എന്ന് വിളിച്ചു ഞാന്‍ അനങ്ങാന്‍ വയ്യാതെ കിടന്നു പോയി. ഇപ്പോള്‍ നില്‍ക്കും എന്നോര്‍ത്ത ഞാന്‍, കുലുക്കം കൂടുകയാണ് എന്നറിഞ്ഞു. ദൈവമേ എന്ന് ഉറക്കെ വിളിച്ചു. അവള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റു. എന്നിട്ടും ഞങ്ങള്‍ കട്ടിലില്‍ നിന്ന് എണീറ്റില്ല. കാരണം എണീറ്റാല്‍ ബാലന്സ് കിട്ടാതെ വീഴും. ഒരു സെക്കന്റു നേരത്തേക്ക് കറന്റും പോയി. മരണം ഇങ്ങനെ എന്ന് ഉറപ്പിച്ചു.ആടി ഉലയുന്ന കട്ടിലില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നു. സെക്കന്റുകളോളം കുലുക്കം നീണ്ടു നിന്നു. കുലുക്കം നിന്നമാത്രയില്‍ തന്നെ ഞങ്ങള്‍ പുറത്തേക്ക് ഓടി. അതും മുകളിലുത്തെ നിലയില്‍ നിന്നു പുറത്തെത്തിയപ്പോള്‍ അടുത്തുള്ള യൂണിട്ടു കളിലുള്ള എല്ലാവരും റോഡില്‍ ഉണ്ട്. പോലീസിന്റെ സൈറന്‍ എവിടെനിന്നോക്കയോ കേള്‍ക്കാം . പക്ഷെ ഞങ്ങള്‍ അല്ലാതെ അയലത്തെ, ( സ്വന്തമായുള്ള വീട്ടില്‍ താമസിക്കുന്നവര്‍) ഒരു വീട്ടിലും വെളിച്ചമോ, ആളനക്കാമോ കണ്ടില്ല. അവര്‍ക്കൊക്കെ ഇത് നേരിടാനുള്ള ട്രെയിനിംഗ് നേരത്തെ കിട്ടിയിട്ടുണ്ടാകാം. പുറത്ത് മരം കോച്ചുന്ന തണുപ്പ്. അല്‍പസമയം കൊണ്ട് തന്നെ കൈ കാലുകള്‍ കഴച്ച് പൊട്ടന്‍ തുടങ്ങി. വിരല്‍ന്റെ അറ്റം വെട്ടി മാറ്റിയാല്‍ പോലും അറിയാത്ത അവസ്ഥ. ഉടന്‍ തന്നെ വീണ്ടും ഒരു വലിയ കുലുക്കം. എല്ലാവര്ക്കും വീടിനുള്ളില്‍ കയറാന്‍ പേടി. കൂടെ ഉണ്ടായിരുന്നവരുടെ വണ്ടിക്കുള്ളില്‍ കയറിയിരുന്നു നേരം വെളുപ്പിച്ചു. പലയിടത്തും വൈദ്യുതി പോയെന്നു പിന്നീടറിഞ്ഞു. വെള്ളത്തിനും വെളിച്ചത്തിനും ബുദ്ധിമുട്ടുണ്ടായി. തുടര്‍ ചലനങ്ങള്‍ കാരണം അങ്ങോട്ടോ, ഇങ്ങോട്ടോ നീങ്ങാന്‍ പേടി. മകള്‍ ജോലിക്ക്(part time) പോയില്ല. റോഡില്‍ വണ്ടികള്‍ വരെ ചുരുക്കം. കടകള്‍ മിക്കതും അടഞ്ഞുകിടന്നു. മുകളിലുത്തെ നിലയാണ് കിടപ്പ് മുറി. കുളിമുറി, ടോയിലട്ട് ഒക്കെ മുകളിലാണ്. മരം കൊണ്ടുള്ള വീടായത് കൊണ്ട് തട്ടും(മച്ച്) ശക്തമായി ആടുകയും,കുലുങ്ങുകയും ചെയ്യുന്നുണ്ട് . ഭക്ഷണം കഴിച്ചാല്‍, വെള്ളം കുടിച്ചാല്‍ ഒക്കെ മുകളില്‍ (ടോയ് ലെറ്റിൽ) പോകണമല്ലോ പേടികൊണ്ട് അന്ന് ഉപവസമാക്കി. പിന്നീടു ഉള്ള ദിവസങ്ങളും ഏകദേശം ഇങ്ങനെ.
ആദ്യം ഉണ്ടായ ഭൂമിലുകുകത്തിന്റെ അളവ് 7.1 ആയിരുന്നു.പിന്നീടുള്ളത് നാലോ, അഞ്ചോ അതില്‍ അതില്‍കൂടുതലോ ആയിരുന്നു. ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളില്‍ പത്തും, ഇരുപതും തവണയാണ് തുടര്‍ ചനലങ്ങള്‍ ഉണ്ടായതു. ആദ്യത്തെ ആഴ്ചയില്‍ 74, രണ്ടാമത്തെ ആഴ്ച 84, മൂന്നാമത്തെ ആഴ്ച 29, നാലാമത്തെ ആഴ്ച 44, ഈ രീതിയിലായിരുന്നു. സ്‌ട്രെസ് കൊണ്ട് എന്റെ തലയും കഴുത്തും പൊട്ടാന്‍ പോലെ. എപ്പോഴും കരച്ചിലും പ്രാര്‍ഥനയും. ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ കൈവിട്ടു നില്‍ക്കുന്ന അവസ്ഥ. അങ്ങനെയാണ് ഭൂമി കുലുങ്ങുബോള്‍ അനുഭവപ്പെടുന്നത് . സ്വന്തം ശ്വാസോച്ച്വാസത്തിന്റെ ചലനം പോലും ഉല്‍ക്കിടിലമുണ്ടാക്കി. ഓരോ ഭൂ ചലനങ്ങളും, അതിന്റെ അളവുകളും അപ്പപോള്‍ ഇന്റര്‍നെറ്റില്‍ അറിയും. ഇവിടെ ഭുമി കുലുക്കത്തെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകളാണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് ആ തരത്തിലുള്ള അപകടങ്ങള്‍ സാധാരണ കുറവാണ് . എങ്കിലും പഴയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ഭുമി കുലുങ്ങുബോള്‍ വീടിന്റെ ജോയിന്റ്സ് വിടുന്ന ശബ്ദം വലിയ മരങ്ങളുടെ വേരുകള്‍ പറിയുമ്പോൾ കേള്‍ക്കുന്നത് പോലെയാണ് . നമ്മള്‍ ഞെട്ടിപ്പോകും. ഈചലനം ഉണ്ടാകുബോള്‍ മനം മറിയും, ശര്‍ദ്ദിക്കാന്‍ വരും.
ജനങ്ങളുടെ ടെന്‍ഷന്‍ കുറക്കാന്‍ പൊതു സ്ഥലത്ത് പരിപാടികള്‍, ആള്‍ക്കൂട്ടം, ജനക്കൂട്ടത്തില്‍ ഒരാളായി പ്രധാന മന്ത്രിയും. പോലീസും, പട്ടാളവും ഒന്നുമില്ലാതെ.
റോഡുകള്‍ ,പള്ളികള്‍ ,പഴയ കെട്ടിടങ്ങള്‍ എല്ലാം പോലീസിന്റെ നിരീഷണത്തില്‍ ആയി . സെമിത്തേരികളില്‍ കല്ലറകള്‍ ഇളകിക്കിടന്നു . കല്ലറയോട് ചേര്‍ന്ന് നിന്നിരുന്ന പേരെഴുതിയതും,അല്ലാത്തതുമായ കല്ലിന്റെയും ,കോന്ക്രീട്ടു, മാര്‍ബിള്‍ തുടങ്ങിയ ഫലകങ്ങള്‍ അടര്‍ന്നും,ഒടിഞ്ഞും മറിഞ്ഞ് വീണുകിടന്നിരുന്നു . എന്നേക്കാള്‍ ഉയരമുള്ള ഫലകങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു .
തുടര്‍ ചലനങ്ങള്‍ അങ്ങനെ തുടര്‍ന്ന് കൊണ്ടിരുന്നെങ്കിലും എല്ലാവരും ആ പഴയ അവസ്ഥയിലേക്ക് എത്തികൊണ്ടിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ